വൃക്കരോഗികളുടെയും ദാതാക്കളുടെയും സംഗമം
Saturday 11 March 2023 12:01 AM IST
കൊച്ചി: വൃക്കദിനത്തോടനുബന്ധിച്ച് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെയും വൃക്കദാതാക്കളുടെയും ഡയാലിസിസിന് വിധേയരാകുന്ന രോഗികളുടെയും സംഗമം എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ സംഘടിപ്പിച്ചു.
നിർദ്ധനരായ 10 രോഗികൾക്ക് സൗജന്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അർഹരായവർക്ക് കുറഞ്ഞചെലവിലും ശാസ്ത്രക്രിയയും ഡയാലിസിസിന് അവസരവും നൽകുമെന്ന് ആശുപത്രി ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. എം.ബി.ആർ മാനേജിംഗ് ട്രസ്റ്റി നളിനി രാജപ്പൻ ഉദ്ഘാടനംചെയ്തു. ജസ്റ്റിസ് കെ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി.
ഡോ.ആർ. വിജയൻ, ട്രസ്റ്റിമാരായ മിനി ജയകുമാർ, ബീന വിജയൻ, റീന സബിൻ, ഡോ.എ.ജെ.ഗിൽഡ്, ഡോ.ആർ. ഗോപിനാഥ് എന്നിവർ സംസാരിച്ചു.