പൊലീസിന്റെ വാക്ക് ഇൻ ട്രെയിനിംഗ്
Saturday 11 March 2023 12:16 AM IST
കൊച്ചി: അതിക്രമങ്ങൾ നേരിടുന്നതിന് സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കാൻ പൊലീസ് ഇന്നും നാളെയും സംസ്ഥാനമാകെ പ്രതിരോധ ക്ലാസ് സംഘടിപ്പിക്കുന്നു. വനിതാ ദിനത്തിന്റെ ഭാഗമായാണ് സൗജന്യ ക്ലാസ്. ജില്ലയിൽ ഹൈക്കോടതിക്ക് സമീപമുള്ള ട്രാഫിക് വെസ്റ്റ് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഓഡിറ്റോറിയത്തിലും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് പരിശീലനം. സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന പേരിലുള്ള വാക്ക് ഇൻ ട്രെയിനിംഗ് നൽകുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. താത്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തുടർന്നും പരിശീലനം നേടാം. ഫോൺ : 0471 2318188. രജിസ്‌ട്രേഷനായി: shorturl.at/eB-VZ4