ആർക്കിടെക്ടുമാരുടെ ജെൻഡർ മീറ്റ് കൊച്ചിയിൽ

Saturday 11 March 2023 12:30 AM IST
ഐ.ഐ.എ ഘടകം സംഘടിപ്പിക്കുന്ന ജെൻഡർ സമ്മേളനത്തിന്റെ പ്രഖ്യാപനം ജബീൻ സക്കറിയാസ് നിർവഹിക്കുന്നു

കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്‌ട്സ് കേരള ഘടകം സംഘടിപ്പിക്കുന്ന ആദ്യത്തെ കേരള ജെൻഡർ സമ്മേളനം- ഫെമിനാർക്ക് 23' മേയ് 13, 14 തിയതികളിൽ കൊച്ചിയിൽ നടക്കും.

പരിപാടിയുടെ പ്രഖ്യാപനം ഐ.ഐ.എ ഘ‌ടകം മുൻ ചെയർപേഴ്‌സൺ ജബീൻ സക്കറിയാസ് നിർവഹിച്ചു. ഐ.ഐ.എ ഘടകം ചെയർമാൻ എൽ. ഗോപകുമാർ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം രാമൻ, വിജിത്ത് ജഗദീശൻ എന്നിവർ ചേർന്ന് നടത്തി. തിരുവനന്തപുരം സെന്റർ ചെയർമാൻ ജോർജ് ചിറ്റൂർ, ഹാവെൽസ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റ് എം.പി.മനോജ് എന്നിവർ പങ്കെടുത്തു.