ജൈവ തടയണകൾ നിർമ്മിച്ച് ആശ്രയം യുവത

Saturday 11 March 2023 12:03 AM IST
സീതാർകുണ്ടിന് സമീപം വനത്തിൽ ജൈവ തടയണകൾ നിർമ്മിച്ച സംഘം.

കൊല്ലങ്കോട്: സീതാർകുണ്ടിന് സമീപം തോടുകളിൽ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി വന്യജീവികൾക്ക് ദാഹജലത്തിനായി ജൈവ തടയണകൾ നിർമ്മിച്ചു. വനം റെയ്ഞ്ച് ഓഫീസിന്റെയും ആശ്രയം റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റിയുടെയും ആശ്രയം കോളേജ് പരിസ്ഥിതി ക്ലബിന്റെയും നേതൃത്വത്തിലായിരുന്നു പദ്ധതി.

തടികഷ്ണങ്ങളും കല്ലുകളും ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ രണ്ടു ഭാഗങ്ങളിലായാണ് തടയണ നിർമ്മിച്ചത്. വനം റേഞ്ച് ഓഫീസർ കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈൽഡ് ലൈഫ് ഓഫീസർ എസ്.ഗുരുവായൂരപ്പൻ, ആർ.സന്തോഷ്, നീന ഭരത്, എം.ആർ.ജിതേഷ്, അദ്ധ്യാപകരായ കെ.എസ്.സുദീപ, ലീജിന പൗളിൻ, സി.ഐശ്വര്യ തുടങ്ങിയവർ പങ്കെടുത്തു.