നെന്മാറ- വല്ലങ്ങി വേല ഏപ്രിൽ മൂന്നിന്: സുരക്ഷയ്ക്ക് 1000 പൊലീസുകാർ

Saturday 11 March 2023 12:08 AM IST

നെന്മാറ: ഏപ്രിൽ മൂന്നിന് നടക്കുന്ന നെന്മാറ- വല്ലങ്ങി വേലയുടെ ഭാഗമായി സുരക്ഷ മുൻനിറുത്തി 1000 പൊലീസുകാരെ വിന്യസിക്കുമെന്ന് ഡിവൈ.എസ്.പി പി.അശോകൻ അറിയിച്ചു. വേലയുടെ സുഗമമായ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വേലയുടെ തലേദിവസം ഉണ്ടാവാറുള്ള സ്ത്രീകളുടെ തിരക്ക് മുൻനിറുത്തി പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. പൊലീസ് പട്രോളിംഗ് ശക്തമാക്കും.

കുടിവെള്ള വിതരണം, വൈദ്യുതി, ഗതാഗതം തുടങ്ങിയ സംവിധാനങ്ങളും കാര്യക്ഷമാക്കുമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മാർച്ച് അവസാനത്തോടെ വീണ്ടും വിശദമായ യോഗം ചേർന്ന് അവലോകനം നടത്തും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ അദ്ധ്യക്ഷയായി.

ഇരുദേശ വേല കമ്മിറ്റി ഭാരവാഹികളും ആരോഗ്യം, ജല അതോറിറ്റി, റവന്യൂ,​ പഞ്ചായത്ത്, അഗ്നിരക്ഷാസേന, വനം, വൈദ്യുതി തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇരു ദേശക്കാരും വേലയുടെ വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

Advertisement
Advertisement