പി.എസ്.സി അഭിമുഖം

Saturday 11 March 2023 12:01 AM IST

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്‌ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 277/2018, 278/2018) തസ്തികയിലേക്ക് 15,16, 17 തീയതികളിൽ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിലും 30ന് എറണാകുളം ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.

കേരള സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ കെമിസ്റ്റ് - പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 305/2021) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.

 സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർഗ്രേഡ് 2 (എൽ.ഡി.വി.) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി.) (കാറ്റഗറി നമ്പർ 19/2021) തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷയിൽ വിജയിച്ചവർക്ക് 15, 16 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.