കരസേനാ അഗ്നിവീർ: രജിസ്ട്രേഷൻ 20വരെ

Saturday 11 March 2023 12:07 AM IST

തിരുവനന്തപുരം: കരസേനയിലേക്ക് അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള പൊതു പ്രവേശന പരീക്ഷയ്ക്കും റിക്രൂട്ട്മെന്റ് റാലിക്കും 20വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ജനറൽ ഡ്യൂട്ടി,അഗ്നിവീർ ടെക്‌നിക്കൽ,അഗ്നിവീർ ട്രേഡ്‌സ്‌മാൻ (എട്ടാം ക്ലാസ്,10-ാം ക്ലാസ്) അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കാനാവുക.

വ്യോ​മ​സേ​ന​യി​ൽ​ ​അ​ഗ്നി​വീ​റാ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​വ്യോ​മ​സേ​ന​യി​ൽ​ ​അ​ഗ്നി​വീ​റാ​കാ​ൻ​ ​പു​രു​ഷ​ന്മാ​ർ​ക്കും​ ​വ​നി​ത​ക​ൾ​ക്കും​ 17​മു​ത​ൽ​ 31​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കേ​ര​ളം,​ ​മാ​ഹി,​ ​ല​ക്ഷ​ദ്വീ​പ് ​എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ​h​t​t​p​s​:​/​/​a​g​n​i​p​a​t​h​v​a​y​u.​c​d​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ 2000​ ​ഡി​സം​ബ​ർ26​നും​ 2006​ ​ജൂ​ൺ​ 26​നു​മി​ട​യി​ൽ​ ​ജ​നി​ച്ച​വ​ർ​ക്കാ​ണ് ​അ​പേ​ക്ഷി​ക്കാ​നാ​വു​ക.​ ​വി​വ​ര​ങ്ങ​ൾ​ ​h​t​t​p​s​:​/​/​A​g​n​i​p​a​t​h​v​a​y​u.​c​d​a​c.​i​n,​ ​h​t​t​p​s​:​/​/​c​a​r​e​e​r​i​n​d​i​a​n​a​i​r​f​o​r​c​e.​c​d​a​c.​i​n​ ​വെ​ബ്സൈ​റ്റു​ക​ളി​ൽ.

അ​ഗ്നി​വീ​റു​ക​ൾ​ക്ക് ​ബി.​എ​സ്.​എ​ഫി​ൽ​ ​സം​വ​ര​ണം

ന്യൂ​ ​ഡ​ൽ​ഹി​ ​:​ ​വി​ര​മി​ക്കു​ന്ന​ ​അ​ഗ്നി​വീ​റു​ക​ൾ​ക്ക് ​ബി.​എ​സ്.​എ​ഫി​ലെ​ ​കോ​ൺ​സ്റ്റ​ബി​ൾ​ ​ഒ​ഴി​വു​ക​ളി​ൽ​ ​പ​ത്ത് ​ശ​ത​മാ​നം​ ​സം​വ​ര​ണം​ ​പ്ര​ഖ്യാ​പി​ച്ച് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ലും​ ​ഇ​ള​വ് ​അ​നു​വ​ദി​ച്ചു.​ ​കാ​യി​ക​ ​ക്ഷ​മ​ത​ ​പ​രി​ശോ​ധ​ന​യും​ ​ഒ​ഴി​വാ​ക്കി.​ ​ബി.​എ​സ്.​എ​ഫി​ന്റെ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ച​ട്ട​ങ്ങ​ളി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി​ക്കൊ​ണ്ട് ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​മാ​ണ് ​വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

ബി.​എ​സ്.​എ​ഫി​ലേ​ക്കു​ള​ള​ ​റി​ക്രൂ​ട്ട്മെ​ന്റ് ​പ്രാ​യ​പ​രി​ധി​യി​ൽ​ ​അ​ഗ്നി​വീ​റു​ക​ളി​ലെ​ ​ആ​ദ്യ​ബാ​ച്ചി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ​അ​ഞ്ച് ​വ​യ​സ് ​വ​രെ​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​പി​ന്നീ​ടു​ള​ള​ ​ബാ​ച്ചി​ൽ​പ്പെ​ട്ട​ ​അ​ഗ്നീ​വീ​റു​ക​ൾ​ക്ക്,​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​ ​പ​രി​ധി​യി​ൽ​ ​മൂ​ന്ന് ​വ​യ​സ് ​വ​രെ​ ​ഇ​ള​വ് ​ന​ൽ​കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​വ്യ​ക്ത​മാ​ക്കി.