ഹൈസ്കൂൾ ലൈബ്രറികൾക്ക് പുസ്തക വിതരണം

Saturday 11 March 2023 12:09 AM IST
പടം.. കോഴിക്കോട് ജില്ല പഞ്ചായത്ത് ചെയർപേഴ്സൻ ഷീജ ശശി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കുറ്റ്യാടി: സ്മാർട്ട് കുറ്റ്യാടി 'അറിവുത്സവം 23' പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ ലൈബ്രറികൾക്ക് പുസ്തക വിതരണം നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി ബി.എം സുഹറ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ടി.കെ മോഹൻദാസ് , പി.കെ.അശോകൻ, വി.ബാബുരാജ്, എ.ഒ.ഒ ബിന്ദു, കെ.കെ. മനോജ്, .പി. സാജിത്, ടി.പി സാജിദ്, കെ.പി ബിജു, സി.പി കൃഷ്ണൻ, രമേശൻ, പി.കെ ബാബു എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement