മേടത്തിൽ മലയാളിക്ക് ഉണ്ണാൻ എത്തും, 'ഒറിജിനൽ" ജയ അരി

Saturday 11 March 2023 12:10 AM IST

തിരുവനന്തപുരം: ഗോദാവരീ തീരത്ത് കൃഷി ചെയ്ത ഒറിജിനൽ ജയ അരി ഏപ്രിൽ 15ന് കേരളത്തിലെത്തും. സപ്ലൈകോയുടെ വിപണന കേന്ദ്രങ്ങളിലൂടെയാകും വില്പന. പ്രതിമാസം 3840 ടൺ ജയഅരി വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ നവംബർ ഒന്നിന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി വെങ്കട നാഗേശ്വര റാവുവുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരമാണ് വ്യാപകമായി ജയഅരി ഉത്പാദിപ്പിച്ചത്. ഇപ്പോൾ ആദ്യ വിളവെടുപ്പ് നടക്കുകയാണ്. നന്നായി മഴ ലഭിച്ചതിനാൽ നല്ല വിളവ് ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് ഇപ്പോൾ 'ജയ' എന്ന പേരിൽ വിൽക്കുന്നത് ബൊണ്ടാലു എന്ന ഇനം ആന്ധ്ര അരി ഉൾപ്പെടെയുള്ളവയാണ്. ഇതിനു പുറമെ പഞ്ചാബ് ജയ, കർണ്ണാടക ജയ ഇനങ്ങളും വിപണിയിൽ സുലഭം.

ഗോദാവരി മേഖലയിലെ പ്രത്യേക കാലാവസ്ഥയിൽ കൃഷി ചെയ്യുന്നതാണ് ഒറിജിനൽ ജയ എന്ന് ആന്ധ്രപ്രദേശ് ഭക്ഷ്യമന്ത്രി മന്ത്രി ജി.ആർ.അനിലുമായി നവംബർ ഒന്നിനു ചർച്ച നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോടു വ്യക്തമാക്കിയിരുന്നു. 1965നു ശേഷം ആന്ധ്രയിൽ ജയ അരി ഉത്പാദനം കുറഞ്ഞ് ക്രമേണ ഇല്ലാതായി. നേരത്തെ കരുതിയിരുന്ന വിത്തിൽ നിന്നാണ് കേരളത്തിന്റെ ആവശ്യപ്രകാരം വിളവിറക്കിയതും ഇപ്പോൾ കൊയ്തെടുക്കുന്നതും. ഡിസംബറിൽ ജയ നെല്ല് കൃഷി ചെയ്യാൻ ആന്ധ്രസർക്കാർ ഗോദാവരിയിലെ കർഷകരോട് ആവശ്യപ്പെടുകയായിരുന്നു.

വിലയിൽ മുന്നിൽ 'ജയ'

ഇപ്പോൾ വിപണിയിലുള്ള ഡ്യൂപ്ലിക്കേറ്റ് ജയ അരിക്ക് വിപണിയിൽ കിലോഗ്രാമിന് 53 രൂപ വിലയാണ്. ചില്ലറ വിപണിയിൽ 60 രൂപ വരെ ഈടാക്കുന്നുണ്ട്. മട്ട വടി അരിക്ക് മൊത്ത വിപണിയിൽ 49 രൂപയാണ്. 'പഞ്ചാബ് ജയ'യ്ക്ക് 39 രൂപയും 'കർണ്ണാടക ജയ'യ്ക്ക് 40 രൂപയുമാണ്. അരി വിപണിയിൽ വീണ്ടും വിലക്കയറ്റത്തിന്റെ സൂചനയാണ് കാണുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഒരു മാസം മുമ്പ് മൊത്തവിപണി വില 39 രൂപയായിരുന്ന മട്ട ഉണ്ട അരിയും സുരേഖയും ഇപ്പോൾ 43 രൂപയായി.

നീ​ല,​ ​വെ​ള്ള​ ​കാ​ർ​ഡു​കാ​ർ​ക്ക് ഗോ​ത​മ്പ് ​ല​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഈ​ ​മാ​സം​ ​നീ​ല,​വെ​ള്ള​ ​കാ​ർ​ഡു​കാ​ർ​ക്കും​ ​ഗോ​ത​മ്പ് ​ല​ഭി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ൽ​ ​അ​റി​യി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​റി​ൽ​ ​ഇ​വ​ർ​ക്കു​ ​ഗോ​ത​മ്പ് ​വി​ത​ര​ണം​ ​കേ​ന്ദ്രം​ ​നി​റു​ത്തി​ലാ​ക്കി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​യെ​ ​തു​ട​ർ​ന്നാ​ണ് ​ഈ​ ​മാ​സം​ ​ഗോ​ത​മ്പ് ​ന​ൽ​കി​യ​ത്.​ ​കൂ​ടാ​തെ​ 991​മെ​ട്രി​ക് ​ട​ൺ​ ​റാ​ഗി​യും​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ലൂ​ടെ​ ​ഒ​രു​ ​കി​ലോ​ ​പാ​യ്ക്കി​ലാ​ക്കി​ ​അ​ടു​ത്ത​മാ​സം​ ​മു​ത​ൽ​ ​റാ​ഗി​പ്പൊ​ടി​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത് ​ഫോ​ർ​ട്ട​ഫൈ​ഡ് ​പു​ഴു​ക്ക​ല​രി​യാ​ണെ​ന്നും​ ​ഇ​തു​വ​രെ​ ​എ​ന്തെ​ങ്കി​ലും​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി​ ​റി​പ്പോ​ർ​ട്ടു​ക​ളി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ഇ​ ​പോ​സി​ന് ​ഇ​ന്റ​ർ​നെ​റ്റ് ​വേ​ഗത കൂ​ട്ടും,​ ​പു​തി​യ​ ​സോ​ഫ്റ്റ്‌​വെ​യ​റും

​ഏ​പ്രി​ലി​ൽ​ ​ഇ​ ​പോ​സ് ​സ​ർ​വീ​സ് ​ക്യാ​മ്പു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​റേ​ഷ​ൻ​ ​സെ​ർ​വ​ർ​ ​ത​ക​രാ​ർ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഇ​ന്റ​ർ​നെ​റ്റ് ​സേ​വ​നം​ ​ന​ൽ​കു​ന്ന​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​ബാ​ൻ​ഡ് ​വി​ഡ്ത്ത് 100​ ​എം.​ ​ബി.​ ​പി.​ ​എ​സ് ​ആ​യി​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​ര​മാ​ണി​ത്.​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ​ ​പു​തി​യ​ ​സോ​ഫ്റ്റ്‌​വെ​യ​റും​ ​ഇ​ ​പോ​സ് ​മെ​ഷീ​നു​ക​ളി​ൽ​ ​ന​ല്ല​ ​റേ​ഞ്ചു​ള്ള​ ​മൊ​ബൈ​ൽ​ ​ക​മ്പ​നി​ക​ളു​ടെ​ ​സിം​ ​കാ​ർ​ഡു​ക​ളും​ ​ഉ​പ​യോ​ഗി​ക്കും. ഭ​ക്ഷ്യ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ൽ​ ​വി​ളി​ച്ച​ ​ഹൈ​ദ​രാ​ബാ​ദ് ​എ​ൻ.​ഐ.​സി​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​ഐ.​ടി​ ​മി​ഷ​ൻ,​ ​കെ​ൽ​ട്രോ​ൺ,​ ​സി​-​ഡാ​ക്ക്,​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​പ്ര​തി​നി​ധി​ക​ളു​ടെ​യു​ ​യോ​ഗ​ത്തി​ലാ​ണ് ​നി​ർ​ദേ​ശം. നി​ല​വി​ൽ​ 14,160​ ​റേ​ഷ​ൻ​ക​ട​ക​ളി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​ഇ​-​പോ​സ് ​മെ​ഷീ​നി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​സിം​ ​ആ​ണ്.​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​ന​ൽ​കു​ന്ന​ ​ബാ​ൻ​ഡ് ​വി​ഡ്ത്ത് 20​ ​എം.​ബി.​പി.​എ​സാ​ണ്.​ ​വേ​ഗ​ത​ ​കു​റ​വാ​യ​തി​നാ​ൽ​ ​വി​ത​ര​ണ​ത്തി​ൽ​ ​നി​ര​വ​ധി​ ​ത​ട​സ​ങ്ങ​ൾ​ ​എ​ൻ.​ഐ.​സി​ ​പ​രി​ശോ​ധ​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മാ​ർ​ച്ച് 20​ ​മു​ത​ൽ​ 100​ ​എം.​ബി.​പി.​എ​സ് ​ആ​യി​ ​ഉ​യ​ർ​ത്ത​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​അം​ഗീ​ക​രി​ച്ചു.​ ​റേ​ഷ​ൻ​ ​വി​ത​ര​ണ​ത്തി​ന് 2017​ലെ​ ​സോ​ഫ്റ്റ് ​വെ​യ​റാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​പു​തി​യ​ ​പ​തി​പ്പി​ലേ​ക്ക് ​മാ​റി​യാ​ൽ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ശാ​ശ്വ​ത​മാ​യി​ ​പ​രി​ഹ​രി​ക്കാ​മെ​ന്ന​ ​എ​ൻ.​ഐ.​സി​ ​നി​ർ​ദേ​ശ​വും​ ​അം​ഗീ​ക​രി​ച്ചു.​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​മു​ത​ൽ​ ​പു​തി​യ​ ​സോ​ഫ്റ്റ് ​വെ​യ​റി​ലേ​ക്ക് ​മാ​റും.​ ​ഇ​തി​നാ​യി​ ​കെ​ൽ​ട്രോ​ണി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ഐ.​ടി​ ​വി​ദ​ഗ്ദ​ധ​രെ​ ​നി​യോ​ഗി​ക്കും. റേ​ഷ​ൻ​ക​ട​ക​ളു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ന​ല്ല​ ​റേ​ഞ്ചു​ള്ള​ ​മൊ​ബൈ​ൽ​ ​നെ​റ്റ് ​വ​ർ​ക്കു​ള്ള​ ​ക​മ്പ​നി​ക​ളു​ടെ​ ​സിം​ ​കാ​ർ​ഡു​ക​ൾ​ ​ഇ​പോ​സ് ​മെ​ഷീ​നി​ൽ​ ​സ്ഥാ​പി​ക്കാ​നും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​ഇ​-​പോ​സ് ​മെ​ഷ​നീ​കു​ക​ളു​ടെ​ ​ത​ക​രാ​റു​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​ ​മു​ത​ൽ​ 30​ ​വ​രെ​ ​സം​സ്ഥാ​ന​ത്താ​കെ​ ​സ​ർ​വീ​സ് ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ക്കും. ഇ​-​പോ​സ് ​വ​ഴി​ ​വി​ത​ര​ണം​ ​ചെ​യ്യാ​ത്ത​ ​ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കും.​ ​കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ​ബി​ല്ല് ​ന​ൽ​കു​മ്പോ​ൾ​ ​അ​വ​രു​ടെ​ ​ഫോ​ണി​ൽ​ ​ല​ഭി​ക്കു​ന്ന​ ​മെ​സേ​ജി​ൽ​ ​ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ​ ​അ​ള​വ് ​ഇ​ല്ലെ​ന്ന​ ​പ​രാ​തി​യി​ൽ​ ​സി​ഡാ​ക്കി​ന് ​മ​ന്ത്രി​ ​താ​ക്കീ​ത് ​ന​ൽ​കി.​ ​കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ​ഈ​ ​സ​ന്ദേ​ശം​ ​എ​ത്തി​ക്കാ​ൻ​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ഭ​ക്ഷ്യ​വ​കു​പ്പ് ​ന​ൽ​കു​ന്ന​ത്.​ ​എ​ല്ലാ​ ​മാ​സ​വും​ ​അ​ദ്യ​ത്തെ​ ​തി​ങ്ക​ളാ​ഴ്ച​ ​എ​ൻ.​ഐ.​സി​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​റേ​ഷ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​ഓ​ൺ​ലൈ​ൻ​ ​യോ​ഗം​ ​ചേ​ർ​ന്ന് ​റേ​ഷ​ൻ​വി​ത​ര​ണ​ത്തി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാ​നും​ ​തീ​രു​മാ​ന​മാ​യി

'​'​ ​അ​ധി​കം​ ​ഒ.​ടി.​പി,​ ​മാ​ന്വ​ൽ​ ​വി​ത​ര​ണം​ ​ന​ട​ക്കു​ന്ന​ത് ​കേ​ര​ള​ത്തി​ൽ​ ​മാ​ത്ര​മാ​ണ്.​ ​ഇ​ത് ​നി​യ​ന്ത്രി​ക്ക​ണം​'' എ​ൻ.​ഐ.​സി​ ​ഉ​ദ്യോ​ഗ​സ്ഥർ

പ​രാ​തി​പ്പെ​ടാ​ൻ​ ​ഹെ​ൽ​പ്പ് ​ഡെ​സ്‌​ക്:​ 7561050035,7561050036