വാഹന പ്രചരണ ജാഥയുടെ ജില്ലാ പ്രയാണം ആരംഭിച്ചു

Saturday 11 March 2023 12:14 AM IST
ലോട്ടറി തൊഴിലാളികളോടുള്ള വഞ്ചനക്കെതിരെ പ്രചരണ ജാഥ അഡ്വ.നാരായണൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

വടകര: ലോട്ടറി തൊഴിലാളികളോടുള്ള വഞ്ചനയ്ക്കെതിരെ ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ. എൻ.ടി.യു.സി) നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ ജില്ലാ പ്രയാണം വടകര പുതിയ സ്റ്റാൻഡിൽ നിന്നും ആരംഭിച്ചു. അഡ്വ.ഇ, നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ജനവിശ്വാസം വീണ്ടെടുക്കാൻ ലോട്ടറി നറുക്കെടുപ്പ് രീതി മാറ്റുക, സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക, കമ്മീഷൻ കാലോചിതമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനതല പ്രചരണ ജാഥയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് കെ.എൻ.എ അമീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുറന്തോടത്ത് സുകുമാരൻ ,സി.കെ വിശ്വനാഥൻ ,ലജീവ് വിജയൻ ,കെ.ജി ഹരിദാസ് ,പറമ്പത്ത് ദാമോദരൻ, അഡ്വ.വി.കെ കുഞ്ഞിമൂസ, നാരായണ നഗരം പത്മനാഭൻ ,വിനോദ് കുമാർ കുരിക്കിലാട് ,സുധീർബാബു ,വി.കെ പ്രകാശൻ ,നെല്ലിക്കൽ പ്രേമൻ എന്നിവർ പ്രസംഗിച്ചു. മുരളീധരൻ സ്വാഗതവും മജീദ് പുറങ്കര നന്ദിയും പറഞ്ഞു.