പിട്ടാപ്പിള്ളിൽ 64ാമത് ഷോറൂം ആലപ്പുഴയി‍‍ൽ പ്രവർത്തനമാരംഭിച്ചു

Saturday 11 March 2023 2:15 AM IST

ആലപ്പുഴ: കേരളത്തിലെ ഏറ്റഴും വലിയ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 64ാമത് ഷോറൂം ആലപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ കവിത ടീച്ചർ,​ സിമി ഷാഫിഖാൻ,​ സർക്കിൾ ഇൻസ്പെക്ടർ എസ്. അരുൺ,​ ഇമാം സുബൈർ ആഷ്മി,​ പിട്ടാപ്പിള്ളി ഗ്രീപ്പ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ,​ ഡയറക്ടർമാരായ കിരൺ വർഗീസ്,​ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ,​ എ.ജെ. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗൃഹോപകരണങ്ങൾക്ക് വിവിധ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. എ.സി.കൾ 50 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാണ്. മാസതവണയിൽ ലഭിക്കാനും അവസരമുണ്ട്. കൂടാതെ കൂളർ,​ ഫാൻ എന്നിവയ്ക്കും 50ശതമാനം വിലക്കുറവുണ്ട്. വാഷിങ്മെഷീൻ,​ റഫ്രിജറേറ്റർ,​ മൈക്രോ വേവ് ഓവൻ തുടങ്ങി വിവിധ ഗൃഹോപകരണങ്ങളും ഡിസ്കൗണ്ട് റേറ്റിൽ ലഭ്യമാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഗിഫ്റ്റ് കൂപ്പണുകളും ഓൺലൈൻ പർച്ചേയ്സുകൾക്ക് സ്പെഷ്യൽ ഡിസ്കൗണ്ട് കൂപ്പണുകളും ഫിനാൻസ് കസ്റ്റമേഴ്സിന് ആകർകമായ സ്കീമുഖളും ലഭ്യമാണ്. മൊബൈലുകളും വൻ വിലക്കുറവിൽ ലഭിക്കും. കൂടാതെ എക്ചേഞ്ച് ഓഫറുകളും ഫിനാൻസ് സൗകര്യവുമുണ്ട്.