സ്വർണ വിലയിൽ വർദ്ധന

Saturday 11 March 2023 2:24 AM IST

കൊച്ചി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചാഞ്ചാട്ടം തുടരുന്ന സ്വർണ വിലയിൽ ഇന്നലെ ഉയർച്ചയുണ്ടായി.പവന് 400 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില ഇടിഞ്ഞിരുന്നു.

ഗ്രാമിന് 5140 രൂപയാണ് ഇന്നലെത്തെ വില. പവന് 41,120 രൂപയും. കഴിഞ്ഞ ദിവസം പവന്‍ വില 40,720 രൂപയായിരുന്നു. 24 ക്യാരറ്റ് സ്വർണത്തിന്റെ വിലയിൽ പവന് 432 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച വിലയിൽ വലിയ ഇടിവാണുണ്ടായത്. ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.

ഇതര നിക്ഷേപ മേഖലയിൽ ആശങ്ക ഉയരുന്നതിനാൽ സ്വർണത്തിൽ നിക്ഷേപം വർധിപ്പിക്കാവുന്ന സാഹചര്യമാണുള്ളത്. ആകെ നിക്ഷേപത്തിന്റെ അഞ്ച് മുതൽ പത്ത് ശതമാനം വരെ സ്വർണത്തിലാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലിക്വിഡിറ്റിയും സുരക്ഷയുമുള്ളതാണ് സ്വർണത്തിൽ നിക്ഷേപം കൂട്ടാൻ നിർദേശിക്കപ്പെടുന്നത്.