ബി.ആർക്ക്, എം.സി.എ പരീക്ഷാഫലമായി

Saturday 11 March 2023 12:00 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ബി.ആർക്ക് (2021 സ്കീം) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും,ബി.ആർക്ക് (2016 സ്കീം) നാലാം സെമസ്റ്റർ റഗുലർ,സപ്ലിമെന്ററി പരീക്ഷകളുടെയും ഇന്റഗ്രേറ്റഡ് എം.സി.എ ഒമ്പതാം സെമസ്റ്റർ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. ബി.ആർക്ക് പുനർമൂല്യനിർണയത്തിന് 22വരെയും എം.സി.എ ഉത്തരക്കടലാസിന്റെ പകർപ്പിന്‌ 16വരെയും അപേക്ഷിക്കാം.

സ്പെ​ഷ്യൽ അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഫാ​ർ​മ​സി,​മ​റ്റ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്കും​ ​പു​തു​താ​യി​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​ ​കോ​ളേ​ജു​ക​ളി​ലേ​ക്കും​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സ്പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്മെ​ന്റി​ന് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ 13​ന് ​രാ​വി​ലെ​ 11​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​അ​ലോ​ട്ട്മെ​ന്റ് 13​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ഫോ​ൺ​:04712560363,​ 364.

സ്‌​കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​ന​ൽ​കു​ന്ന​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ,​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​കോ​ളേ​ജു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ബി​രു​ദ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 20​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ര​ജി​സ്ട്രേ​ഷ​ന്‍​ ​പ്രി​ന്റ് ​ഔ​ട്ടും​ ​രേ​ഖ​ക​ളും​ ​സ്ഥാ​പ​ന​മേ​ധാ​വി​ക്ക് 25​വ​രെ​ ​ന​ൽ​കാ​മെ​ന്നും​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​അ​റി​യി​ച്ചു.

പ​ഠ​ന​ഭാ​രം​ ​കു​റ​യ്ക്കാ​ൻ​ ​ഒ​ഴി​വാ​ക്കി​യ​ ​പാ​ഠ​ഭാ​ഗ​വും​ ​എ​ൻ​ട്ര​ൻ​സ് ​സി​ല​ബ​സിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ഠ​ന​ഭാ​രം​ ​കു​റ​യ്ക്കാ​നാ​യി​ ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി,​ ​മാ​ത്ത​മാ​റ്റി​ക്സ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​എ​ൻ.​സി.​ഇ.​ആ​ർ.​ടി​ ​ഒ​ഴി​വാ​ക്കി​യ​ ​പാ​ഠ​ഭാ​ഗ​ങ്ങ​ളും​ ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ൻ​ട്ര​ൻ​സി​നു​ള്ള​ ​സി​ല​ബ​സി​ൽ.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​യി​ൽ​ ​ഈ​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും​ ​എ​ൻ​ട്ര​ൻ​സി​ൽ​ ​ഇ​തു​ണ്ടാ​വും.​ ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​നീ​റ്റ് ​പ​രീ​ക്ഷ​യി​ൽ​ ​ഒ​ഴി​വാ​ക്കി​യ​ ​പാ​ഠ​ഭാ​ഗ​ങ്ങ​ളി​ലെ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ചോ​യ്സ് ​അ​നു​വ​ദി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​മേ​യ് 17​നാ​ണ് ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ൻ​ട്ര​ൻ​സ്.

പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​എ​ൻ.​സി.​ഇ.​ആ​ർ.​ടി​ ​ഒ​ഴി​വാ​ക്കി​യ​ത് ​സം​സ്ഥാ​ന​വും​ ​അം​ഗീ​ക​രി​ച്ച​തി​നാ​ൽ​ ​സ്കൂ​ളു​ക​ളി​ൽ​ ​പ​ഠി​പ്പി​ച്ചി​ട്ടി​ല്ല.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​നം​ ​നേ​ടാ​ത്ത​വ​ർ​ക്ക് ​ഈ​ ​പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ ​പ്ര​യാ​സ​ക​ര​മാ​യി​രി​ക്കും.​ ​നീ​റ്റ് ​പ​രീ​ക്ഷ​യി​ലെ​ ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി,​ ​സു​വോ​ള​ജി,​ ​ബോ​ട്ട​ണി​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​എ,​ ​ബി​ ​പാ​ർ​ട്ടു​ക​ളു​ണ്ടാ​വും.​ ​ബി​-​ ​പാ​ർ​ട്ടി​ലെ​ 15​ചോ​ദ്യ​ങ്ങ​ളി​ൽ​ 10​എ​ണ്ണ​ത്തി​നേ​ ​ഉ​ത്ത​രം​ ​ന​ൽ​കേ​ണ്ട​തു​ള്ളൂ.​ ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​കു​റ​ച്ച​ത് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റേ​റ്റി​നെ​ ​അ​റി​യി​ക്കാ​ത്ത​താ​ണ് ​പ്ര​ശ്ന​മാ​യ​ത്.