ഭക്തിസാന്ദ്രമായി മണ്ണടി ഉച്ചബലി മഹോത്സവം
Friday 10 March 2023 11:31 PM IST
മണ്ണടി: ചരിത്രവും ഭക്തിയും സമന്വയിക്കുന്ന മണ്ണടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി. ഏഴു ദിവസത്തിന്റെ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം മുടിയെഴുന്നെള്ളത്തും പേച്ചും നടന്നു. ക്ഷേത്രം തന്ത്രി രമേശ് ഭാനു പണ്ടാരത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ഇന്നലെ വിശേഷാൽ പൂജകൾക്ക് തുടക്കംകുറിച്ചു. രാവിലെ 6ന് ലളിത സഹസ്രനാമജപവും 7:30ന് ഭാഗവതപാരായണവും നടന്നു.
മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തിൽ നിന്ന് പഴയകാവ് ദേവീക്ഷേത്ര സന്നിധിയിലേക്ക് തിരുമുടി എഴുന്നള്ളത്ത് നടന്നു. നാദസ്വര കച്ചേരി തിരുമണിപുരം പ്രവീൺപ്രകാശിന്റെ നേതൃത്വത്തിൽ നടന്നു. രാത്രി 12 മുതൽ ദാരികവധം പ്രമേയം വരുന്ന തിരുമുടി പേച്ചും നടന്നു. ദാരികനെ ദേവീ വധിക്കുന്നതാണ് തിരുമുടി പേച്ചിന്റെ ഐതീഹ്യം.