അവബോധ ക്ലാസ്

Friday 10 March 2023 11:36 PM IST

അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന അക്ഷര സേനയുടെ ആഭിമുഖ്യത്തിൽ വേനൽക്കാല അവബോധ ക്ലാസ് നടത്തി.ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് വി.എസ് വിദ്യ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി നിരീക്ഷകൻ ജോൺ മാത്യൂസ് ക്ളാസെടുത്തു. അക്ഷര സേനാംഗങ്ങളായ എസ്. മുഹമ്മദ് ഖൈസ്, ബിജു പനച്ചിവിള , എസ്. അൻവർഷാ, എസ്.താജുദീൻ, രമ്യ എസ്. ഷിംന എന്നിവരുടെ നേതൃത്വത്തിൽ തണ്ണിർത്തടങ്ങൾ സന്ദർശിച്ച് മാലിന്യമുക്തമാക്കി