വനിതാദിനാഘോഷം

Friday 10 March 2023 11:38 PM IST

പത്തനംതിട്ട:ബി.എം.എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ ദിനാഘോഷം സാമുഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഉദഘാടനം ചെയ്തു. സമ്മേളനത്തിൽ ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സോണി സത്യൻ അദ്ധ്യക്ഷത വഹിച്ചു. മുത്തൂറ്റ് കോളേജ് ഒഫ് നഴ്‌സിംഗ് അസോസിയേറ്റ് പ്രൊഫസർ എസ്. റാണി ഭായ്, ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ. വി. മധുകുമാർ, ജില്ലാ ഭാരവാഹികളായ യമുനാ ദേവി, എൽ. സരളാ ദേവി, കൃഷ്ണകുമാരി എന്നിവർ പ്രസംഗിച്ചു.