കോട്ടക്കൽ ജി.എൽ.പി സ്‌കൂളിന്റെ നൂറ്റിയെട്ടാം വാർഷികം

Saturday 11 March 2023 12:52 AM IST

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ജി.എൽ.പി സ്‌കൂളിന്റെ 108-ാം വാർഷികം കവിയും ഗാനരചയിതാവുമായ കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മഠത്തിൽ രവി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാറോളി റംല, ആര്യവൈദ്യശാല ജോ. ജനറൽ മാനേജർ യു.പ്രദീപ് കുമാർ, നഗരസഭാ കൗൺസിലർമാരായ ടി. കബീർ, ടി.എസ് ജയപ്രിയൻ, കെ.പി.ഇസ്മായിൽ, എം.ടി.എ പ്രസിഡന്റ് കെ.ശരണ്യ, സ്‌കൂൾ ഹെഡ്‌മാസ്റ്റർ ജോർജ്കുട്ടി ജോസഫ്, കെ.എസ്. ചന്ദ്രിക, കെ.രാധാദേവി, സിനോബി ജോൺ, സ്‌കൂൾ ലീഡർ ഹ്യദ്യ എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വേദിയിൽ വിതരണം ചെയ്തു.