കൾട്ടിവേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി
Saturday 11 March 2023 12:57 AM IST
വണ്ടൂർ: കൃഷി ഭവന്റെ നേതൃത്വത്തിൽ പ്രേക്ഷക്ട് ബോർഡ് വെജിറ്റബിൾ കൾട്ടിവേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി, ശാന്തിനഗർ അത്താണിക്കൽ അംഗനവാടിയിൽ നടപ്പിലാക്കിയ മൺച്ചട്ടി പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ. സിത്താര ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വിഷ രഹിത പച്ചക്കറികൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വാർഡംഗം പി. ശ്രീലത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡംഗങ്ങളായ ടി.പി. സിയാദ്, സി.ടി.പി ജാഫർ, എ.ഡി.സി അംഗങ്ങളായ എം. രാമചന്ദ്രൻ, പി. മദനൻ, അംഗനവാടി വർക്കർ കെ.പി. സുപ്രഭ, ഹെൽപ്പർ ഇ. സുനിത തുടങ്ങിയവർ പങ്കെടുത്തു.