വീട് കുത്തിത്തുറന്ന് 7 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു
Saturday 11 March 2023 12:02 AM IST
പുത്തൂർ: മകളെ യാത്രയാക്കാൻ എയർപോർട്ടിലേയ്ക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് ഏഴ് ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു.
കുളക്കട കിഴക്ക് അങ്കത്തറവിള എ.എൽ.ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് മകൾക്കൊപ്പം ജോസഫും ഭാര്യയും എയർപോർട്ടിലേക്ക് പോയത്. മടങ്ങിവരുന്നതിനിടെ രാവിലെ സമീപത്തെ മരണ വീട്ടിലും കയറി ഒമ്പതരയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
രണ്ട് മാല, രണ്ട് വള, ഡയമണ്ട് പതിപ്പിച്ച നെക്ലസ്, മൂന്നു കൈ ചെയിനുകൾ, രണ്ട് മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്. പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.