ധർണ നടത്തി

Saturday 11 March 2023 12:08 AM IST

പത്തനംതിട്ട: പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഒാഫീസ് ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരി അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് ജോർജ്ജ്, ചെറിയാൻ ജോർജ്ജ് തമ്പു, ബിനു തെളളിയിൽ, മുഹമ്മദ് സാലി, മാത്തൂർ സുരേഷ്, പത്മ ഗിരീഷ്, സന്തോഷ് സൗപർണ്ണിക, ശ്രീഗണേശ്, ഹബീബ് റാവുത്തർ, ബിനോജ് തെന്നാടൻ, റിജിൻ കരിമുണ്ടക്കൽ, അനിൽ മുണ്ടപ്പളളി, കെ.ജെ റോയി, ബൈജു മാത്യു എന്നിവർ പ്രസംഗിച്ചു.