പെൺകുട്ടിയുടെ ആത്മഹത്യ, യുവാവ് അറസ്റ്റിൽ

Saturday 11 March 2023 12:14 AM IST

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പീഡനത്തിനിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി പാമ്പുറം സന്ധ്യ ഭവനിൽ കണ്ണനാണ് (21) ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. പാരിപ്പള്ളി രേവതി തിയേറ്ററിലെ ജീവനക്കാരനായ പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കേസ്. ചാത്തന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ വർക്കലയിലെ റിസോർട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദേശാനുസരണം ചാത്തന്നൂർ ഇൻസ്‌പെക്ടർ ശിവകുമാർ, എസ്.ഐ ആശ.വി.രേഖ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.