മോഷണശ്രമം, തമിഴ്‌നാട് സ്വദേശിനി പിടിയിൽ
Saturday 11 March 2023 12:15 AM IST
കൊല്ലം: കരുനാഗപ്പള്ളിയിൽ ബസിൽ മോഷണശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തെങ്കാശി ജില്ലയിൽ തെങ്കാശി റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന മഹാലിംഗത്തിന്റെ ഭാര്യ ശാന്തിയെയാണ് (39) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5ന് കരുനാഗപ്പള്ളി ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോയ ബസിലായിരുന്നു മോഷണശ്രമം. യാത്രക്കാരിയായ വടക്കുംതല സ്വദേശി നിജയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന പണം കവരുന്നതിനിടെ സഹയാത്രക്കാർ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വി.ബിജു, എസ്.ഐ കലാധരൻപിള്ള, സി.പി.ഒ ഉഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.