പദ്ധതി ഉദ്ഘാടനവും കുടുംബ സംഗമവും
Saturday 11 March 2023 12:20 AM IST
പുനലൂർ: നഗരസഭയിൽ മാലിന്യ സംസ്കരണത്തിനായി പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഹരിതസേന അംഗങ്ങളുടെ കുടുംബ സംഗമവും നടത്തി. പുതിയതായി ആരംഭിച്ച സ്മാർട്ട് ഗാർബേജ് സിസ്റ്റം നഗരസഭ ചെയർപേഴ്സൺ ബി.സുജാത ഉദ്ഘാടനം ചെയ്തു. രാജരോഹിണി ഹാളിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ ഡി.ദിനേശൻ അദ്ധ്യക്ഷനായി. ക്യൂ.ആർ കോഡ് പതിപ്പിക്കൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ സൗമ്യാഗോപാലകൃഷ്ണനും ക്യാരി ബാഗ് വിതരണം മുൻ ചെയർമാൻ എം.എ. രാജഗോപാലും ഉദ്ഘാനം ചെയ്തു. ഐഡന്റിറ്റി കാർഡ് മുൻ ചെയർമാൻ കെ.രാധാകൃഷ്ണൻ വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വസന്തരഞ്ജൻ, കെ.പുഷ്പലത, അഡ്വ. പി.എ.അനസ്, കൗൺസിലർമാരായ ബിനോയി രാജൻ, വി.പി.ഉണ്ണികൃഷ്ണൻ , സുശീലാ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം ഹരിത സേനാ അംഗങ്ങൾ കലാപരിപാടികളും അവതരിപ്പിച്ചു.