ഇ​സ്​ക​ഫ് സം​സ്ഥാ​ന നേ​തൃ​ക്യാ​മ്പ് കൊ​ല്ല​ത്ത്

Saturday 11 March 2023 12:26 AM IST

കൊല്ലം: ഇ​ന്ത്യൻ സൊ​സൈ​റ്റി ഫോർ കൾ​ച്ച​റൽ കോ ​ഓ​പ്പ​റേ​ഷൻ ആൻഡ് ഫ്ര​ണ്ട്​ഷി​പ്പ് ഇ​സ്​ക​ഫ് സം​സ്ഥാ​ന നേ​തൃ​ക്യാ​മ്പ് ഏ​പ്രിൽ 29, 30 തീ​യ​തി​ക​ളിൽ കൊ​ല്ല​ത്ത് ചേ​രാൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേർ​ന്ന ഇ​സ്​ക​ഫ് സം​സ്ഥാ​ന കൗൺ​സിൽ യോ​ഗം തീ​രു​മാ​നി​ച്ചു.

സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം 13ന് വൈ​കിട്ട് 4ന് ക​ട​പ്പാ​ക്ക​ട സ്‌​പോർ​ട്‌​സ് ക്ല​ബ് ഹാ​ളിൽ നടക്കും. ഉ​ച്ച​യ്ക്ക് 2ന് ഇ​സ്​ക​ഫ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ദേ​ശീ​യ കൗൺ​സിൽ അം​ഗ​ങ്ങ​ളു​ടെ​യും സം​യു​ക്ത യോ​ഗം ചേ​രുമെന്ന് സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​ശാ​ന്ത് രാ​ജൻ അ​റി​യി​ച്ചു.

വ​ഴു​ത​ക്കാ​ട് ലെ​നിൻ ബാ​ല​വാ​ടി​യിൽ ചേർ​ന്ന കൗൺ​സിൽ യോ​ഗ​ത്തിൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.എ​സ്.മ​ധുസൂദ​നൻ നാ​യർ അ​ദ്ധ്യ​ക്ഷ​നായി. ഇ​സ്​ക​ഫ് പ്ര​സീ​ഡി​യം ചെ​യർ​മാൻ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​രൻ, ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​ശാ​ന്ത് രാ​ജൻ, റോ​ജൻ ജോ​സ്, ഡോ.പി.ജി.ര​വീ​ന്ദ്ര​നാ​ഥ്, പി.എ​സ്.രാ​ജീ​വ്, ബി.സു​ധാ​ക​രൻ നാ​യർ, എ​സ്.ഹ​സൻ എ​ന്നി​വർ സംസാരിച്ചു.