മൊബൈൽ ഫോണിന് വഴക്കിട്ട് 12കാരി തൂങ്ങി മരിച്ചു
Saturday 11 March 2023 1:32 AM IST
പാലോട് (തിരുവനന്തപുരം ): മൊബൈൽ ഫോണിനായി സഹോദരനുമായി വഴക്കുണ്ടായതിനെ തുടർന്ന് 12കാരി തൂങ്ങി മരിച്ചു. താന്നിമൂട് തടത്തരികത്ത് വീട്ടിൽ സുരേഷ്-ചിത്രലേഖ ദമ്പതികളുടെ മകൾ അശ്വിനി കൃഷ്ണയാണ് (മീനാക്ഷി) മരിച്ചത്. ഇളവട്ടം ബി. ആർ.എം.എച്ച്.എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. മൊബൈൽ ഫോണിനുവേണ്ടി സഹോദരനോട് വഴക്കിട്ട അശ്വതി മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും തുറക്കാതെ വന്നതോടെ വീട്ടുകാർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനുകൃഷ്ണയാണ് സഹോദരൻ.