ഗോകുലം സെമിയിൽ, ബ്ലാസ്റ്റേഴ്സ് പുറത്ത്

Saturday 11 March 2023 4:03 AM IST

കോഴിക്കോട്: കേരള പ്രീമിയർ ലീഗ്‌ സൂപ്പർ സിക്‌സിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്ക് ജയം. കേരള ബ്ലാസ്‌റ്റേഴ്‌സിനെ 2-0നാണ് പരാജയപ്പെടുത്തിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ ടൂർണമെന്റിൽനിന്ന്‌ പുറത്തായി. ഇന്നലെ കോഴിക്കോട്‌ ഇ എം എസ്‌ കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലൈവാംഗ് ബോഹാം സ്റ്റീഫൻ സതാർക്കർ എന്നിവരാണ്‌ ഗോകുലത്തിനായി ഗോൾ നേടിയത്‌. ലീഗിലെ സൂപ്പർ സിക്‌സ്‌ മത്സരങ്ങളും ഇതോടെ പൂർത്തിയായി. ഗോകുലം സെമിയിൽ പ്രവേശിച്ചു. സെമി മത്സരങ്ങൾ തിങ്കളാഴ്‌ച തുടങ്ങും.