പിടിമുറുക്കി ലങ്ക

Saturday 11 March 2023 4:08 AM IST

ഹാഗ്‌ലി ഓവൽ: ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഫൈ​ന​ൽ​ ​യോ​ഗ്യ​ത​ ​ല​ക്ഷ്യം​ ​വ​യ്ക്കു​ന്ന​ ​ശ്രീ​ല​ങ്ക ന്യൂ​സി​ല​ൻ​ഡി​നെ​തി​രായ​ ​നി​ർ​ണാ​യ​ക​മാ​യ​ ​ഒ​ന്നാം​ ​ടെ​സ്റ്റി​ൽ​ ​പിടിമുറുക്കുന്നു. ഒന്നാം ഇന്നിംഗ്സിൽ 355 റൺസിന് ഓൾഔട്ടാക്കി ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലൻഡ് രണ്ടാം ദിനം കളിനിറുത്തുമ്പോൾ 162/5 എന്ന നിലയിൽ പതറുകയാണ്. അസിത ഫെർണാണ്ടോയും ലഹിരുകുമാരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 193 റൺസ് പിന്നിലാണവർ. രാവിലെ 305/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് 50 റൺസിനുള്ളിൽ ബാക്കി വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു.ന്യൂസിലൻഡിനായി ക്യാപ്ടൻ ടീം സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി.മാറ്റ് ഹെൻറി 4 വിക്കറ്റ് വീഴ്ത്തി.

Advertisement
Advertisement