ബ്രഹ്മപുരം; തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് തന്നെ കരാർ കമ്പനിക്ക് മുന്നറിയിപ്പ് നൽകി, അവർ അവഗണിച്ചെന്ന് കോർപറേഷൻ
Saturday 11 March 2023 1:09 PM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് തന്നെ ബയോ മൈനിംഗ് കരാറെടുത്ത സോണ്ട ഇൻഫ്രാടെക്കിന് മുന്നറിയിപ്പുകൾ നൽകിയിരുന്നെന്ന് കൊച്ചി കോർപറേഷൻ. എന്നാൽ കരാർ കമ്പനി ഇത് അവഗണിക്കുകയായിരുന്നുവെന്ന് കോർപറേഷൻ പ്രതികരിച്ചു.
ഫെബ്രുവരിയിൽ തീപിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെയാണ് കത്ത് നൽകിയതെന്നാണ് കോർപറേഷൻ നൽകുന്ന വിശദീകരണം. മാലിന്യങ്ങൾ വേർതിരിച്ച് പഴകിയ മാലിന്യങ്ങൾ മാറ്റണമെന്നും അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും കത്തിൽ നിർദേശിച്ചിരുന്നു.
അതേസമയം, പുക ശമിപ്പിക്കാനുള്ള ശ്രമം പത്താം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൈക്കോടതി സമിതി ഇന്ന് പ്ലാന്റ് സന്ദർശിക്കും. കൊച്ചിയിലെ മാലിന്യ നീക്കം വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ മാലിന്യവണ്ടികൾ നാട്ടുകാർ തടഞ്ഞു.