പരിസ്ഥിതി കാവൽ സംഘം യോഗം 16ന്
Sunday 12 March 2023 12:05 AM IST
പാലക്കാട്: വ്യവസായ സ്ഥാപനങ്ങൾ മുഖേന ഉണ്ടാകുന്ന മലിനീകരണ, പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനായി പ്രവർത്തിക്കുന്ന പരിസ്ഥിതി കാവൽ സംഘത്തിന്റെ യോഗം 16ന് വൈകിട്ട് 3.30ന് ജില്ലാ കലക്ടറുടെ ചേംബറിൽ ചേരും.
വാളയാർ, കഞ്ചിക്കോട്, പുതുശേരി മേഖലകളിലെ വ്യവസായിക മലിനീകരണ പ്രശ്നങ്ങൾ സംബന്ധിച്ച പരാതി 14ന് വൈകിട്ട് അഞ്ചിനകം കൺവീനർ, പരിസ്ഥിതി കാവൽ സംഘം ആൻഡ് ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്രം, സിവിൽ സ്റ്റേഷന് പുറകുവശം, പാലക്കാട് 678001 വിലാസത്തിൽ നൽകാം. ഫോൺ: 04912505385, 505408.