പൊലീസുകാർക്ക് വെള്ളം നൽകണം: ഡി.ജി.പി

Sunday 12 March 2023 12:05 AM IST

തിരുവനന്തപുരം: ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലും ട്രാഫിക്കിലും ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർജ്ജലീകരണം ഒഴിവാക്കാനായി കുടിവെള്ളമെത്തിക്കാൻ യൂണിറ്റ് മേധാവികൾക്ക് ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി. ഇതിനുള്ള പണം കൈമാറി. രാഷ്ട്രപതി അടക്കം വി.ഐ.പികളുടെ സന്ദർശനത്തിനിടെ സുരക്ഷയുടെ ഭാഗമായി നിയോഗിക്കുന്ന പൊലീസുകാർക്കും കുടിവെള്ളമെത്തിക്കണം. സ്റ്റേഷൻ പരിസരത്ത് പക്ഷികൾക്കും മൃഗങ്ങൾക്കുമായി പാത്രങ്ങളിൽ വെള്ളം കരുതണം.

പടക്കകടകൾ പ്രത്യേകം നിരീക്ഷിക്കണം. ലൈസൻസ് ഇല്ലാത്തവ പൂട്ടിക്കണം. പട്രോളിംഗ് ചുമതലയുള്ളവർ തീ പിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ അധികൃതരെ അറിയിക്കണം.

അടിയന്തിരഘട്ടങ്ങളിൽ 112, 04712722500, 9497900999 എന്നീ നമ്പറുകളിൽ ജനങ്ങൾക്ക് വിളിക്കാം.