കുറ്റ്യാടി ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

Sunday 12 March 2023 1:27 AM IST
പടം.. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ചു നിർമിച്ച ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ ബിൽഡിംഗിന്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ രാജൻ തുണ്ടിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ്‌ വി.വി അനസ് പദ്ധതി സമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി.കെ മോഹൻദാസ്, എസ്.എം.സി ചെയർമാൻ വി.കെ റഫീഖ്, പി.ടി.എ വൈസ് പ്രസിഡന്റ്‌ വി.സി സാലിം, പി.കെ സുനിത എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡോ. സെഡ് എ അൻവർ ഷമീം സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ടി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement