വനിതാ ബോട്ട് മാസ്റ്റർക്ക് ആദരം

Monday 13 March 2023 12:01 AM IST

കൊച്ചി: അന്തർദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി മോസ്‌ക് റോഡ് റെസി. അസോസിയേഷൻ സംഘടിപ്പിച്ച വനിതാ സംഗമത്തിൽ സംസ്ഥാനത്തെ ആദ്യ വനിതാ ബോട്ട് മാസ്റ്റർ എസ്. സന്ധ്യയെയും 44 വനിതാ പ്രതിഭകളെയും ആദരിച്ചു. മരട് അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം നഗരസഭാ വൈസ് ചെയർപേഴ്‌സൺ അഡ്വ. രശ്മി സനിൽ ഉദ്ഘാടനം ചെയ്തു. എം.ആർ. ആർ.എ പ്രസിഡന്റ് വി.ആർ. വിജു അദ്ധ്യക്ഷത വഹിച്ചു. എസ്. സന്ധ്യ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ജെയ്‌നി പീറ്റർ, സി.ടി. സുരേഷ്, അസോസിയേഷൻ ഭാരവാഹികളായ ജോളി പള്ളിപ്പാട്ട്, പുഷ്പി ജെയ്‌സൺ എന്നിവർ പ്രസംഗിച്ചു.