എച്ച്.എസ്.എസ്.ടി.എ വനിതാ ദിനാഘോഷം
Monday 13 March 2023 12:12 AM IST
കൊച്ചി: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്. എസ്.എസ്.ടി.എ ) വനിതാ ഫോറത്തിന്റെ അഭിമുഖ്യത്തിൽ അന്തർദേശിയ വനിതാ ദിനം ആഘോഷിച്ചു. അതിജീവനങ്ങളിൽ അഗ്നിയായി ജ്വലിക്കുന്ന വനിതാ പ്രതിഭകളെ ആദരിക്കലും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരിയായ മായ ബാലകൃഷ്ണനെ ജെബി മേത്തർ എം.പി. ആദരിച്ചു. വനിതാഫോറം സംസ്ഥാന കൺവീനർ നയന ദാസ് അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാ നാരായണപിള്ള മുഖ്യപ്രഭാഷണം നടത്തി. അനിൽ എം. ജോർജ്, കെ.രാധാകൃഷ്ണൻ, ഡോ. എസ്.എൻ. മഹേഷ് ബാബു, നിഷ വിനോദ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.