അങ്കണവാടി കലോത്സവം

Monday 13 March 2023 12:11 AM IST
നഗരസഭ അങ്കണവാടി കലോത്സവം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: നഗരസഭ അങ്കണവാടി കലോത്സവം ഹോസ്ദുർഗ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ലത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.വി സരസ്വതി, കെ. അനീശൻ, കെ.വി മായാകുമാരി, കൗൺസിലർമാരായ പ്രഭാവതി, ഫൗസിയ ഷെരീഫ്, എ.കെ ലക്ഷ്മി, നജ്മ റാഫി, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ എം. രമണി, പി. ഗ്രീഷ്മ എന്നിവർ സംസാരിച്ചു. കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. നഗരസഭ ജനപ്രതിനിധികൾ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, ഐ.സി.ഡി.എസ് ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങി ആയിരത്തോളം ആളുകൾ പങ്കെടുത്തു. നഗരസഭയിലെ 43 വാർഡുകളിലെ 53 അങ്കണവാടികളിൽ നിന്ന് 487 കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു. ആംഗ്യപ്പാട്ട്, സംഘഗാനം, സംഘനൃത്തം തുടങ്ങിയ വിവിധ ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.