ജ്യോതികയ്ക്ക് സ്വർണം

Sunday 12 March 2023 8:06 PM IST

ഉഡുപ്പി : അജ്ജാരക്കാട് മഹാത്മഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ എം.ജ്യോതിക സ്വർണം നേടി. ഒരു മിനിട്ട് 4.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജ്യോതിക ഹരിയാനയുടെ മുസ്കാനെയാണ് പിന്നിലാക്കിയത്. കഴിഞ്ഞ ദിവസം നടന്ന പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കേരളത്തിന്റെ അനുപ്രിയ മീറ്റ് റെക്കാഡോടെ സ്വർണം നേടിയിരുന്നു.