ഹാലാൻഡ് ഗോളിൽ സിറ്റി

Sunday 12 March 2023 8:10 PM IST

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു.ക്രിസ്റ്റൽ പാലസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 78-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് എർലിംഗ് ഹാലാൻഡാണ് സിറ്റിയുടെ വിജയഗോൾ നേടിയത്.ഈ വിജയത്തോടെ 27 മത്സരങ്ങളിൽ 61 പോയിന്റായ സിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

മറ്റൊരു മത്സരത്തിൽ ചെൽസി 3-1ന് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. 11-ാം മിനിട്ടിൽ ബെൻ ചിൽവെൽ,ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കായ് ഹാവെർട്സ്,78-ാം മിനിട്ടിൽ മാറ്റിയോ കൊവാസിച്ച് എന്നിവരാണ് ചെൽസിക്ക് വേണ്ടി സ്കോർ ചെയ്തത്. 26കളികളിൽ 37 പോയിന്റുമായി ചെൽസി പട്ടികയിൽ പത്താം സ്ഥാനത്താണ്.

Advertisement
Advertisement