കേരള കേന്ദ്ര സർവകലാശാലയിൽ ത്രിദിന രാജ്യാന്തര സമ്മേളനം

Monday 13 March 2023 12:09 AM IST

പെരിയ: ഓർമ്മയുടെയും ചരിത്രത്തിന്റെയും രാഷ്ട്രീയം മുൻനിർത്തി ഉത്തരാധുനിക, കൊളോണിയലാനന്തര പിന്നാമ്പുറങ്ങൾ പരിശോധിക്കുന്നതിനായി കേരള കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനം ഇന്നു തുടങ്ങും. വൈസ് ചാൻസലർ പ്രൊഫ. വെങ്കടേശ്വർലു ഉദ്ഘാടനം ചെയ്യും. യു.എസ് ജോർജിയ യൂണിവേഴ്സിറ്റി പ്രൊഫ. ഡൊറോത്തി എം. ഫിഗേയ്റ, ആസ്‌ത്രേലിയ കമ്യുണിക്കേഷൻ ഓഫീസർ ഡോ. ലാറ ജാകിക്കാ എന്നിവർ മുഖ്യാതിഥികളാകും. പ്രൊഫ. ഇ.വി. രാമകൃഷ്ണൻ, പ്രൊഫ. ടി.ടി. ശ്രീകുമാർ, പ്രൊഫ. ബി. ഹരിഹരൻ, ഡോ. മാളവിക ബിന്നി, പ്രൊഫ. സൗഗത ഭാദുരി, പ്രൊഫ. സിമി മൽഹോത്ര, ഡോ. ശ്രീബിത, ഡോ. മുഹമ്മദ് ഷഫീഖ്, പ്രൊഫ. രാജേന്ദ്ര ചെന്നി, പ്രൊഫ. അപർണ്ണ ലഞ്ചേവർ, ഡോ. ഉമർ തസ്നീം എന്നിവർ അനുബന്ധ വിഷയങ്ങളിൽ സംസാരിക്കും. വകുപ്പ് തലവൻ പ്രൊഫ. ജോസഫ് കോയിപ്പള്ളി, ഡോ. വെള്ളിക്കീൽ രാഘവൻ, ഡോ. ആശ, ഡോ. ശാലിനി, ഡോ. ബി. ഇഫ്തിക്കർ അഹമ്മദ് എന്നിവർ പ്രബന്ധ സെഷനുകൾ നിയന്ത്രിക്കും. സമ്മേളനം 15ന് സമാപിക്കും.

Advertisement
Advertisement