തയ്യൽ തൊഴിലാളി കളക്ടറേറ്റ് മാർച്ച്
Monday 13 March 2023 12:56 AM IST
കൊച്ചി: തയ്യൽ തൊഴിലാളി ക്ഷേമനിധി റിട്ടയർമെന്റ് ആനുകൂല്യവിതരണത്തിനായി ഏർപ്പെടുത്തിയ ജനദ്രോഹ മാനദണ്ഡം പിൻവലിക്കുക, പ്രസവാനുകൂല്യം ഒരുമിച്ചു വിതരണം ചെയ്യുക, ഇരട്ടപെൻഷന്റെ പേരിൽ വിധവകളായ തയ്യൽതൊഴിലാളികൾക്ക് പെൻഷൻ നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുന്നു. ആദ്യഘട്ടമായി 15 ന് തയ്യൽ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എ.എസ്. കുട്ടപ്പൻ അറിയിച്ചു.15 ന് രാവിലെ 10ന് കാക്കനാട് പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിക്കും. കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന ധർണ്ണ എ.എസ്. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും.