ആഗോള രാഷ്ട്രീയത്തിലെ മുഖ്യശബ്ദമായി ചൈന ഉയർന്നുവന്നത് പ്രശംസനീയം,​ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിന് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Sunday 12 March 2023 10:16 PM IST

തിരുവനന്തപുരം : ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഷി ജിൻപിംഗിന് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള രാഷ്ട്രീയത്തിലെ മുഖ്യശബ്ദമായി ചൈന ഉയർന്നുവന്നത് പ്രശംസനീയമാണെന്നും മുഖ്യന്ത്രി ട്വിറ്ററിൽ കുറിച്ചു.


പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിൻപിംഗിന് വിപ്ലവ ആശംസകൾ. ആഗോള രാഷ്ട്രീയത്തിലെ മുഖ്യ ശബ്ദമായി ചൈന ഉയർന്നുവന്നത് അഭിനന്ദാർഹമാണ്,​ കൂടുതൽ അഭിൃദ്ധിപ്പെടാനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ആശംസകളെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം ബ്രഹ്മപുരത്തെ തീപിടിത്തത്തെക്കുറിച്ച് പ്രതികരിക്കാനോ അവിടം സന്ദർശിക്കാനോ ശ്രമിക്കാത്ത മുഖ്യമന്ത്രി ചൈനീസ് പ്രസിഡന്റിന് ആശംസ നേർന്നതിനെ നിരവധി പേർ വിമർശിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റിന് ബെസ്റ്റ് വിഷസ് നേരുമ്പോൾ താങ്കൾക്ക് വോട്ട് ചെയ്ത് ജയിപ്പിച്ച ജനം വിഷപ്പുക ശ്വസിക്കുകയാണ് ,​ ഈ കരുതൽ നാടിനോട് കാണിക്കണമെന്നും പ്രതികരണങ്ങൾ വന്നിട്ടുണ്ട്.