അമൃത ആശുപത്രി ക്യാമ്പ് ഇന്ന് കരിമുകളിൽ
Monday 13 March 2023 12:24 AM IST
കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുമായി സഹകരിച്ച് അമൃത ആശുപത്രി ഇന്ന് കരിമുകൾ ചെറുതോട്ടുകുന്നേൽ പാരിഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 9 മുതൽ ഒന്നു വരെയാണ് ക്യാമ്പ്.
ജനറൽ മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ, എമർജൻസി മെഡിസിൻ, ശിശുരോഗ, നേത്രരോഗ, ത്വക്‌രോഗ, ശ്വാസകോശ രോഗ, ഇ.എൻ.ടി ഡോക്ടർമാരുടെ സേവനം ലഭിക്കും. രക്തപരിശോധനകളും പൾമണറി ഫംഗ്ഷൻ ഉൾപ്പെടെ ലബോറട്ടറി സേവനങ്ങളും മരുന്നുകളും സൗജന്യമായി നൽകും. പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കായി ബോധവത്കരണ ക്ലാസുകളും നടത്തും. 20 ഡോക്ടർമാർ ഉൾപ്പെടെ 60 അംഗ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകുക.