പോക്സോ കേസിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

Monday 13 March 2023 1:03 AM IST

ഹരിപ്പാട്: മുതുകുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ കണ്ണ് പരിശോധന ജീവനക്കാരനായ നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൾ റഫീക്കിനെ (48) പോക്സോ കേസിൽ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കെത്തിയ 14 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ നൽകിയ പരാതിയെ തുടർന്ന്, എസ്.എച്ച്.ഒ ആർ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ രതീഷ്ബാബു, സി.പി.ഒമാരായ രാഹുൽ ആർ.കുറുപ്പ്, ജഗന്നാഥ് എന്നിവർ ചേർന്ന് നൂറനാട്ട് നിന്നാണ് പ്രതിയെ പിടികൂടിയത്.