മണിയൂരിൽ യാത്രയയപ്പും അധ്യാപകസംഗമവും
Monday 13 March 2023 12:09 AM IST
വടകര: മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസസമിതിയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും അദ്ധ്യാപകസംഗമവും നടന്നു. ജവഹർ നവോദയയിൽ നടന്ന പരിപാടി കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജയപ്രഭ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ, വാർഡ് മെമ്പർമാരായ പ്രഭ പുനത്തിൽ, സഫിയ, ഡി.ഡി.ഇ സി.മനോജ് കുമാർ , എ.ഇ.ഒ എം. കെ ബഷീർ, ബി.പി.സി പി .എം.നിഷാന്ത്, ബി.ആർ.സി ട്രെയ്‌നർ ലിനീഷ്.വി ,വിരമിക്കുന്ന അദ്ധ്യാപകരായ ടി.കെ പ്രേമലത, പി.ടി പ്രേമജ, അസ്സൈനാർ, എം.ശ്രീകല എന്നിവർ പ്രസംഗിച്ചു. ഈ അദ്ധ്യയനവർഷം പി.ഇ.സി നടത്തിയ വിവിധ മത്സരപരിപാടികളിലെ വിജയികളെ അനുമോദിച്ചു. പി.ഇ.സി കൺവീനർ ബീന പുത്തൂർ സ്വാഗതവും ഇ.എം ദിനേശ് കുമാർ നന്ദിയും പറഞ്ഞു.