യൂത്ത് കോൺഗ്രസ് സമ്മേളനവും റാലിയും
Monday 13 March 2023 12:12 AM IST
കുന്ദമംഗലം: യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം സമ്മേളനം ചെത്തുകടവ് അങ്ങാടിയിൽ നടന്നു. യുവജനറാലി വരിട്ട്യാക്കിൽ നിന്നാരംഭിച്ച് ചെത്തുകടവ് അങ്ങാടിയിൽ സമാപിച്ചു. പൊതുസമ്മേളനവും റാലിയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ എൻ.സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനിൽലാൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനീഷ് ലാൽ, ആർ.ഷഹിൻ ,എടക്കുനി അബ്ദുറഹ്‌മാൻ. വിനോദ് പടനിലം, എം.പി കേളുക്കുട്ടി. അഡ്വ.വി.ടി. നിഹാൽ. സി.വി.സംജിത്, പി.സ്വാമിക്കുട്ടി എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.ബിജു സ്വാഗതവും ഷിജിൽ നന്ദിയും പറഞ്ഞു.