റാന്നി പുതിയ പാലം : പണി മുടങ്ങിയിട്ട് രണ്ടുവർഷം

Monday 13 March 2023 12:13 AM IST

റാന്നി : അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സമയബന്ധിതമായി ഏറ്റെടുത്തു നൽകാത്തതിനാൽ റാന്നിയിലെ പുതിയ പാലം നിർമ്മാണം മുടങ്ങിയിട്ട് രണ്ടു വർഷമായി. 26 കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുന്നത്.

പമ്പാനദിയുടെ കുറുകെ അങ്ങാടി - റാന്നി കരകളെ ബന്ധിപ്പിച്ച് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായാണ് പാലം നിർമ്മാണം ആരംഭിച്ചത്. ഭൂഉടമകളിൽ നിന്ന് അപ്രോച്ചു റോഡ് നിർമ്മാണത്തിന് ആവശ്യമായ 6.4941 ഹെക്ടർ സ്‌ഥലം അളന്നു തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ വസ്തു ഉടമകൾക്ക് ഇതുവരെയും പണം നൽകിയിട്ടില്ല. സർക്കാർ നിശ്ചയിച്ചിരിക്കുന്നത് സെന്റിന് 8.60 ലക്ഷം രൂപയാണ്. നിലമായി കിടക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിലെ നിയമപ്രശ്നമാണ് തടസത്തിന് കാരണമാകുന്നതെന്നാണ് അധികൃതർ പറയുന്നത്. നദിയിലെ തൂണുകളുടെ നിർമ്മാണം ഭാഗികമായി നടത്തിയിരുന്നു.

ആർച്ച് പാലം

369 മീറ്റർ നീളം, 11.05 മീറ്റർ വീതി

Advertisement
Advertisement