വിദേശത്ത് ജയിലുകളിൽ കഴിയുന്നവരെ നാട്ടിലെത്തിക്കും: വി. മുരളീധരൻ
Monday 13 March 2023 12:00 AM IST
കണ്ണൂർ: കുവൈറ്റ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നവരെ തിരികെയെത്തിക്കുന്നതിനായി വിവരങ്ങൾ ശേഖരിച്ചു വരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കുവൈറ്റിലെ ജയിലുകളിൽ കഴിയുന്ന മലയാളികളെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റിലുള്ളവരെ മാത്രമല്ല മറ്റ് വിദേശ രാജ്യങ്ങളിലെ ജയിലുകളിലുള്ളവരെയും തിരികെയെത്തിക്കുന്നതിനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.