ഓർത്തഡോക്‌‌സ് സഭ: ഉപവാസ പ്രാർത്ഥന യജ്ഞം ഇന്ന്

Monday 13 March 2023 12:00 AM IST

തിരുവനന്തപുരം: ഓർത്തഡോക്‌സ് യാക്കോബായ തർക്കം പരിഹരിക്കുന്നതിനായി നിയമനിർമ്മാണം നടത്താനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മലങ്കര ഓർത്തഡോക്‌സ് സഭയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളിയിൽ മലങ്കര സഭയിലെ മെത്രപ്പോലീത്തമാരും വൈദികരും ഉപവാസ പ്രാർത്ഥനാ യജ്ഞം നടത്തും. ഓർത്തഡോക്‌സ് സഭാ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും തീരുമാനപ്രകരാമാണ് പ്രാർത്ഥനാ യജ്ഞം. പ്രാർത്ഥനാ യജ്ഞത്തിനൊപ്പം സർക്കാരുമായി വിവിധ തലങ്ങളിൽ ചർച്ചയ്‌ക്കുളള ശ്രമങ്ങളും സഭ നടത്തിവരുന്നുണ്ട്. ഉപവാസ യജ്ഞത്തിൽ പങ്കെടുക്കാൻ രാവിലെ 9.30ന് മുമ്പായി പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് പളളിയിൽ എല്ലാ വിശ്വാസികളും എത്തണമെന്ന് അധികൃതർ അറിയിച്ചു.

Advertisement
Advertisement