ബ്രഹ്മപുരം പരിശോധനയ്ക്ക് കെ.പി.സി.സി സമിതി

Monday 13 March 2023 12:00 AM IST

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ളാന്റ് തീപിടിത്തം സംബന്ധിച്ച് വസ്തുതാപരിശോധനയ്ക്ക് എട്ടംഗ സമിതിക്ക് രൂപം നൽകിയതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അറിയിച്ചു.

എം.പിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ ടി.ജെ.വിനോദ്, ഉമാ തോമസ്, പരിസ്ഥിതി പ്രവർത്തകനും ജൈവവൈവിദ്ധ്യ ബോർഡ് മുൻ ചെയർമാനുമായ ഡോ.ഉമ്മൻ വി ഉമ്മൻ, ജൈവവൈവിദ്ധ്യ ബോർഡ് മുൻ സെക്രട്ടറി പ്രൊഫ.ലാലാ ദാസ്,
ജൈവ രസതന്ത്രജ്ഞൻ ഡോ.സി.എൻ. മനോജ് പെലിക്കൻ, യു.എൻ ആരോഗ്യവിദഗ്ദ്ധനായിരുന്ന ഡോ.എസ്.എസ്. ലാൽ തുടങ്ങിയവരാണ് സമിതി അംഗങ്ങൾ. ഈ സമിതി ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിച്ച് തീപിടിക്കാനുണ്ടായ സാഹചര്യം പരിശോധിക്കും.
പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുകയും പരിഹാരമാർഗങ്ങളടങ്ങുന്ന വിശദമായ റിപ്പോർട്ട് കെ.പി.സി.സിക്ക് കൈമാറുകയും ചെയ്യും.

കോ​ൺ​ഗ്ര​സ്സ് ​രാ​ജ്ഭ​വ​ൻ​ ​മാ​ർ​ച്ച് ​ഇ​ന്ന്


തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ച​ക​ ​വാ​ത​ക​ ​വി​ല​വ​ർ​ദ്ധ​ന​വി​നെ​തി​രെ​യും​ ​സ​ർ​ക്കാ​ർ​ ​ഖ​ജ​നാ​വും​ ​ബാ​ങ്കു​ക​ളും​ ​എ​ൽ.​ഐ.​സി​യും​ ​അ​ദാ​നി​ക്ക് ​തീ​റെ​ഴു​തു​ന്ന​തി​നെ​തി​രെ​യും​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ദേ​ശീ​യ​ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ന് ​രാ​വി​ലെ​ 10.30​ന് ​രാ​ജ്ഭ​വ​ൻ​ ​മാ​ർ​ച്ച് ​സം​ഘ​ടി​പ്പി​ക്കും.​ ​മ്യൂ​സി​യം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​എ​തി​ർ​വ​ശ​ത്ത് ​നി​ന്നും​ ​ഡി.​സി​ ​സി​ ​പ്ര​സി​ഡ​ൻ് ​പാ​ലോ​ട് ​ര​വി​യു​ടെ​യും​ ​കെ.​പി.​സി.​സി​ ​നേ​താ​ക്ക​ളു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ക​ട​നം​ ​ആ​രം​ഭി​ക്കും.​ ​രാ​ജ്ഭ​വ​ന് ​മു​ന്നി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ധ​ർ​ണ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.

Advertisement
Advertisement