ചിറ്റൂർ കടവ് പാലം, നിയമക്കുരുക്കിൽ

Monday 13 March 2023 12:23 AM IST
പണികൾ മുടങ്ങിയ ചിറ്റൂർ കടവ് പാലം

കോ​ന്നി : അ​ട്ട​ച്ചാ​ക്ക​ൽ ചി​റ്റൂ​ർ കടവ് പാലം കോടതി കയറിയതോടെ പണികളും നിലച്ചു. പണം കിട്ടാതായതോടെ നി​ർ​മ്മാ​ണ ക​മ്പ​നി കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യുകയായിരുന്നു. 2016 ഫെ​ബ്രു​വ​രിയിലാണ് പാ​ല​ത്തിന്റെ ശി​ലാ​സ്ഥാ​പ​നം ന​ട​ന്ന​ത്‌.

യു.​ഡി.​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് റ​വ​ന്യൂ വ​കു​പ്പി​ന്റെ റി​വ​ർ മാ​നേ​ജ്മെന്റ്​ ഫ​ണ്ടി​ൽ​ നി​ന്ന് അനു​വ​ദി​ച്ച 2.50 കോ​ടി രൂ​പ ഉപയോഗിച്ച് നി​ർ​മ്മി​തി കേ​ന്ദ്ര​ത്തി​ന്റെ ചു​മ​ത​ല​യി​ലാ​ണ് പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഫ​ണ്ട് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ നി​ർ​മ്മാ​ണം നി​റുത്തി​വ​യ്ക്കുകയായിരുന്നു. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ലെ ചി​റ്റൂ​ർ​മു​ക്കി​ൽ​ നി​ന്ന് കോ​ന്നി - കു​മ്പ​ഴ റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണി​ത്. ചിറ്റൂർ ജംഗ്ഷനിൽ നിന്ന് ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ, വടശ്ശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്രാ സൗകര്യം ഒരുക്കാൻ പാലം യാഥാർത്ഥ്യമാകുന്നതിലൂടെ സാധിക്കും. കോ​ന്നി ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തക്കു​രു​ക്കി​നും പ​രി​ഹാ​ര​മാ​കും. നിർമ്മിച്ചിട്ടുള്ള തൂണുകൾ സുരക്ഷിതമല്ലെന്ന് തിരുവനന്തപുരം സഹകരണ എൻജിനിയറിംഗ് കോളേജ് വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവിടെ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിൽ പുതിയ പാലം പണിയുന്നതിനായി 12 കോടി രൂപ സംസ്ഥാന സർക്കാർ പുതിയ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.