ഓർത്തഡോക്‌സ് ക്രൈസ്‌തവസഭ പ്രതിഷേധ ജ്വാല

Monday 13 March 2023 12:16 AM IST

കുണ്ടറ: സുപ്രീം കോടതി വിധിക്കെതിരെയുള്ള സർക്കാരിന്റെ കരട് ബിൽ പ്രഖ്യാപനത്തിനെതിരെ ഓർത്തഡോക്‌സ് ക്രൈസ്‌തവസഭ യുവജന പ്രസ്ഥാനം കൊല്ലം മെത്രാസനത്തിന്റെ നേതൃത്വത്തിൽ കുണ്ടറ വലിയപള്ളി അങ്കണത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ഫാ.എബ്രഹാം ജെ.പണിക്കർ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി വിധിയിലൂടെ അവസാനിച്ച ഓർത്തഡോക്സ് യാക്കോബായ തർക്കത്തിന് ചർച്ച് ബില്ലിലൂടെ പുതു ജീവൻ പകരാൻ ശ്രമിക്കുന്ന സർക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാടിൽ യുവജന പ്രസ്ഥാനം ആശങ്ക പ്രകടിപ്പിച്ചു. വിധി മറികടക്കാൻ സാമാന്തര വഴി തേടുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഫാ.മാത്യു എബ്രഹാം തലവൂർ അദ്ധ്യക്ഷനായി. ഫാ.മാത്യു പി ജോർജ്, ഫാ.ലൂക്കോസ്, ഫാ.ഡാനിയേൽ തോമസ്, ഫാ.മാത്യു തോമസ്, ഫാ.മാത്യു അലക്സ്, സാജു വർഗീസ്, സജയ് തങ്കച്ചൻ, മാത്യു ജോൺ, പോൾസ്ൺ ജി.എ.പണിക്കർ, ബിജു തങ്കച്ചൻ, വൈ.ജോസ്, ദീപു അച്ഛൻകുഞ്ഞ്, ടോം തോമസ്, ബിനു പപ്പച്ചൻ എന്നിവർ സംസാരിച്ചു.