വി. നാഗ്‌ദാസ് ഇന്ന് ചുമതലയേൽക്കും
Monday 13 March 2023 12:00 AM IST
ന്യൂഡൽഹി: പ്രമുഖ മലയാളി ഗ്രാഫിക്‌സ് ചിത്രകാരൻ പ്രൊഫ. വി. നാഗ്‌ദാസ് ഇന്ന് കേന്ദ്ര ലളിത കലാ അക്കാഡമി ചെയർമാനായി ചുമതലയേൽക്കും. മൂന്നു വർഷത്തേക്കാണ് നിയമനം. ഛത്തീസ്ഗഢിലെ ഖൈരാഗഡിലുള്ള ഇന്ദിര കലാ സംഗീത് വിശ്വവിദ്യാലയയിൽ ഗ്രാഫിക്‌സ് വിഭാഗം തലവനായി പ്രവർത്തിക്കവെയാണ് ലളിത കലാ അക്കാഡമിയിലെ നിയമനം. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് പൂർവവിദ്യാർത്ഥിയാണ്.